ഹജജ്; അനുമതിപത്രമില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് നിലവിൽ വന്നു

അനുമതിപത്രമില്ലാത്ത വിദേശികൾക്ക് മക്ക അതിർത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്. വ്യാഴാഴ്ച മുതലാണ് വിലക്ക് നിലവിൽവന്നത്. ഹജജ് സീസണിൽ സാധാരണ വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണയും വിലക്ക് നിലവിൽവന്നിട്ടുള്ളത്. ഹജജ് സീസണിൽ മക്കയിൽ പ്രവേശിക്കുന്നതിനുള്ള ഇലക്‌ട്രോണിക് അനുമതിപത്രമുള്ള വിദേശികൾക്ക് മാത്രമെ ഹജജിന്റെ പ്രധാന കർമ്മങ്ങൾ പൂർത്തിയാകും വരെ ഇനി മക്കയിലേക്കു പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ.

ജിദ്ദ അടക്കമുള്ള അടുത്ത പട്ടണങ്ങളിൽനിന്നും മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവേശന കവാടങ്ങളും സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളുമുണ്ട്. മക്കയിലേക്ക് പ്രവേശിക്കാൻ എത്തുവന്നവർക്ക് അനുമതിപത്രമുണ്ടോ എന്ന് ഇവിടങ്ങളിൽ പരിശോധന നടത്തുവാൻ കൂടുതൽ സുരക്ഷാവിഭാഗത്തെ നിയോഗിക്കും.

Leave A Reply