നിരവധി കേസിലെ പ്രതിയായ ആൾ പോക്സോ പ്രകാരം അറസ്റ്റിൽ

കൊല്ലം: മോഷണം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ആൾ പോക്സോ പ്രകാരം അറസ്റ്റിൽ. പാരിപ്പള്ളി ഈന്നിൻമൂട് പുത്തൻവീട്ടിൽ സുദേവൻ (65) ആണ് പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. ഇയാൾ വിവിധ ജില്ലകളിലായി മോഷണം ഉൾപ്പെടെ പതിനാറോളം കേസുകളിൽ പ്രതിയാണ്.

പനിയെ തുടർന്ന് പാരിപ്പള്ളിയിലെ ആശുപത്രിയിൽ മരുന്ന് വാങ്ങുന്നതിനായി പോയ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വർക്കലയിലും പാരിപ്പള്ളിയിൽ പ്രതി താമസിക്കുന്ന ലോഡ്ജിലുമെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്‍റെ നിർദേശാനുസരണം പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൽജാബറിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ ഷാജഹാൻ, സി.പി.ഒമാരായ സന്തോഷ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave A Reply