പ്രായപൂർത്തിയാകാത്ത പൺകുട്ടിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ തങ്കശ്ശേരി ബിഷപ് ഹൗസിന് സമീപം ആല്‍വിന്‍ (19) ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന പ്രതി ജനുവരിയിലാണ് രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയും വീട്ടുകാരും വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് യുവാവ് പിടിയിലായത്.

എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നിർദേശാനുസരണം വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്യാം കുമാര്‍, എ.എസ്.ഐ സിദ്ദിക്ക്, ബിനു, എസ്.സി.പിഒമാരായ അബുതാഹിര്‍, മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply