തൃശൂര്‍: പോക്സോ കേസില്‍ പ്രതിക്ക് ജീവപരന്ത്യം കഠിന തടവും 15 കൊല്ലത്തെ കഠിന നടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.
പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച കേസിലാണ് കൊടുങ്ങല്ലൂര്‍ മേത്തല വയലമ്ബം സ്വദേശി പ്രദീപിനെ (48) തൃശൂര്‍ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എന്‍ വിനോദ് ശിക്ഷിച്ചത്.
കേസില്‍ രണ്ട് സെക്ഷനുകളിലായാണ് ജീവപര്യന്തവും 12 വര്‍ഷത്തെ കഠിനതടവും ശിക്ഷിച്ചത്. പുറമെ പ്രതി മകളെ സംരക്ഷിക്കേണ്ട പിതാവായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു കൊല്ലം കഠിന തടവ് അധികം അനുഭവിക്കണം .
14 വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളോട് വീട്ടിനകത്ത് വച്ച് മാസങ്ങളോളം ക്രൂരത കാണിച്ച പിതാവ് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു വാദിച്ചു.
2020-ലാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി മുതല്‍ 2020 ജനുവരി 30 വരെ തുടര്‍ച്ചയായി 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു. അമ്മ ക്ഷേത്രത്തില്‍പോയ സമയത്തായിരുന്നു ഏറ്റവും ഒടുവില്‍ പീഡനം. രാത്രി ക്ഷേത്രത്തില്പോയി പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. ഈ സമയത്താണ് ക്രൂരമായി പീഡിപ്പിച്ചത്. അതിനുശേഷം കുട്ടി ടീച്ചറോടും കൂട്ടുകാരിയോടും പറഞ്ഞതനുസരിച്ചാണ് ചൈല്‍ഡ് ലൈനിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരനായി ജയിലിലാണുള്ളത്.