വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിനു കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പിസി ജോർജിനു കർശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി.

സമാനമായ പ്രസംഗങ്ങൾ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും.

പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ച് വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

Leave A Reply