പാലക്കാട് സിനിമ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

പാലക്കാട്: പാലക്കാട് സിനിമ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്. ഒപ്പം ജോലി ചെയ്ത് വരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്.

ലോഡ്ജിൽ വെച്ചാണ് സംഘർഷമുണ്ടായത്. ചിത്രീകരണം പുരോഗമിക്കുന്ന പ്രിയം എന്ന ചിത്രത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയോടെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിലെത്തിയത്.

പ്രൊഡക്ഷൻ യൂണിറ്റിൽ ജോലി ചെയ്യുന്ന ഇരുവരും ഷൂട്ടിംഗ് സമയത്തുണ്ടായ തർക്കത്തെക്കുറിച്ച് സംസാരിച്ചാണ് വാക്കേറ്റത്തിലേക്ക് കടന്നത്.പിന്നീട് ഉത്തമൻ, ഷിജാബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

കഴുത്തിന് അഴത്തിൽ മുറിവേറ്റ ഉത്തമനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply