ഡൽഹി: പൗരത്വ സമരത്തിൽ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ ദേശദ്രോഹ കുറ്റമടക്കം ചുമത്തി ജയിലിൽ അടക്കപ്പെട്ട ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാൻ ഡൽഹി ഹൈകോടതി അനുമതി.
ദേശദ്രോഹ കുറ്റം ചുമത്തുന്നതും നിലവിലെ വിചാരണ നടപടികളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.ഇത് ചൂണ്ടിക്കാട്ടിയുള്ള ജാമ്യഹരജി ഹൈകോടതി പരിഗണിക്കുന്നതിനിടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ദേശദ്രോഹ കുറ്റത്തിന് ആദ്യം വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്നും അപ്പീൽ ആവശ്യമുണ്ടെങ്കിലേ ഹൈകോടതിയെ സമീപിക്കാനാവൂ എന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.