തിരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാന്‍ യുഡിഎഫ് മുതിര്‍ന്ന നേതാക്കള്‍ ബൂത്തുകളിലേക്ക്

 

തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബൂത്തുകളിലെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ യുഡിഎഫ്. ഇത് ലക്ഷ്യമിട്ട് യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കളും ഇന്ന് തൃക്കാക്കര മണ്ഡലത്തിലെ ബൂത്തുകളില്‍ പ്രചരണത്തിന് ഇറങ്ങി.

തൃക്കാക്കരയിലെ യുഡിഎഫ് ക്യാമ്പിന് ആവേശം പകർന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പിയുടെ മണ്ഡലത്തിലെ പര്യടനം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ വലിയ ജനവികാരം മണ്ഡലത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ യുഡിഎഫിന്റെ നില ഭദ്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പി.സി ജോർജിന്റെ അറസ്റ്റ് വെറും നാടകമാണെന്നും കെ.സി വേണുഗോപാൽ കൂട്ടി ചേർത്തു. സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ,മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തിലെ 164 ബൂത്തുകളിലായി പ്രചരണത്തിന് ഇറങ്ങിയത്.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയാകും ബൂത്തുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് നേതാക്കള്‍ ഭവനസന്ദര്‍ശനം നടത്തുന്നത്. പ്രമുഖ യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍,മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍,എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍,യൂത്ത് കോണ്‍ഗ്രസ്,കെഎസ് യു,മഹിളാ കോണ്‍ഗ്രസ്, ഐന്റ്റിയുസി തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍, മുന്‍ മന്ത്രിമാര്‍,മുന്‍ എംപിമാര്‍,മുന്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കാണ് ഓരോ ബൂത്തുകളുടെയും ചുമതല നല്‍കിയിരിക്കുന്നത്.

Leave A Reply