ജനങ്ങൾക്ക് പ്രതിഷേധിക്കാൻ പോലും അനുവാദം നൽകാത്ത ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വംസനം വെച്ചുപൊറുപ്പിക്കാനാവില്ലന്ന് പിസി ചാക്കോ

ജനങ്ങൾക്ക് പ്രതിഷേധിക്കാൻ പോലും അനുവാദം നൽകാത്ത ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വംസനം വെച്ചുപൊറുപ്പിക്കാനാവില്ലന്ന് എൻ സി പി സംസ്ഥാന പ്രസിസന്റ് പിസി ചാക്കോ പറഞ്ഞു. യാത്രാക്കപ്പൽ ഏഴിൽ നിന്ന് രണ്ടാക്കി കുറച്ചതിനെതിരെ കവരത്തിയിൽ സമരത്തിനൊരുങ്ങിയ എൻസിപി പ്രവർത്തകരെ തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സന്ദേശം അയച്ചതായും പിസി ചാക്കോ അറിയിച്ചു.

ലക്ഷദ്വീപ് ഭരണകൂടത്തിന് ഏഴു കപ്പലുകൾ സ്വന്തമായുണ്ടെന്നിരിക്കെ രണ്ടെണ്ണത്തിലേക്ക് സർവ്വീസ് വെട്ടിക്കുറച്ചത് നീതീകരിക്കാനാവില്ല. അടിയന്തിര ചികിൽസ കിട്ടേണ്ടതുൾപ്പെടെയുള്ള നൂറു കണക്കിന് ആളുകൾ ദ്വീപിൽ കുടുങ്ങിക്കിടക്കുകയാണ്.  എൻസിപി ഇക്കാര്യത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും പിസി ചാക്കോ അറിയിച്ചു.

Leave A Reply