ബ്രിട്ടനില്‍നിന്ന് കടത്തിയ ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടികൂടി

കൊടുങ്ങല്ലൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന മരിജുവാന വേട്ട നടത്തി കൊടുങ്ങല്ലൂര്‍ എക്‌സൈസ് റേഞ്ച് സംഘത്തിന്‍റെ ഓപറേഷന്‍.

കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ഒ.കെ. ഹോസ്പിറ്റലിന് സമീപം വടക്കനോളില്‍ വീട്ടില്‍ ജാസിമിന് എത്തിയ മയക്കുമരുന്നാണ് പിടിയിലായത്. ബ്രിട്ടനില്‍നിന്ന് കളിപ്പാട്ടങ്ങളുടെ ഇടയില്‍ വെച്ചാണ് ലഹരിമരുന്ന് കടത്തിയത്.

ഇയാള്‍ നെതര്‍ലാന്‍ഡില്‍നിന്ന് ആലുവയില്‍ പാര്‍സല്‍ വഴി കൊക്കെയ്ന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട എക്‌സൈസ് കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇതേ തുടര്‍ന്ന് ഇയാളുടെ ഇടപാടുകള്‍ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച കൊടുങ്ങല്ലൂര്‍ പോസ്റ്റ് ഓഫിസ് വഴിയും മയക്കുമരുന്ന് എത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റും ബ്രിട്ടനിലെത്തുന്ന മുന്തിയ ഇനം മരിജുവാനയാണ് ഏഷ്യന്‍ രാജ്യങ്ങളിലേക്കെത്തുന്നത്. ഇത് കളിപ്പാട്ടങ്ങളുടെ ഇടയില്‍ വെച്ച്‌ ഇന്ത്യയിലേക്കെത്തിക്കുന്ന രീതിയിലാണ് പുതിയ മയക്കുമരുന്ന് വിപണി.

 

Leave A Reply