മെയ് 27ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2022ലെ ക്വാളിഫയർ 2ൽ രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. രണ്ട് ദിവസം മുമ്പ് നടന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് മൂന്ന് വിക്കറ്റിന് ദയനീയമായ തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് രാജസ്ഥാൻ ഈ മത്സരത്തിലേക്ക് ഇറങ്ങുന്നത്.
ഈ തോൽവി ഉണ്ടായിരുന്നിട്ടും, ഐപിഎൽ 2022-ന്റെ ഫൈനലിൽ ഇടം നേടാനുള്ള ഒരവസരം കൂടി ലഭിച്ചതിനാൽ, ആർആർ ഇന്ന് ബാംഗ്ളൂരിനെ നേരിടും. ഇന്ന് ജയിക്കുന്നവർ ഫൈനലിൽ ഗുജറാത്തിനെ നേരിടും. എൽഎസ്ജിക്കെതിരെ എലിമിനേറ്ററിൽ 14 റൺസിന് വിജയിച്ചതിന് ശേഷമാണ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ബാംഗ്ളൂർ ടീം ഈ പോരാട്ടത്തിനിറങ്ങുന്നത്.