സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ട​ത്തി​യ കേ​സി​ൽ ത​മി​ഴ്​​നാ​ട് സ്വദേശി പിടിയിൽ

മ​ണ്ണാ​ര്‍​ക്കാ​ട്: സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ട​ത്തി​യ കേ​സി​ലെ പ്ര​തിയായ ത​മി​ഴ്​​നാ​ട് സ്വദേശി പിടിയിൽ പി​ടി​യി​ല്‍. ധ​ര്‍​മ​പു​രി ഒ​ടു​സ്സ​ല്‍​പെ​ട്ടി സ്വ​ദേ​ശി മു​രു​ക​നെ​യാ​ണ് (48) മ​ണ്ണാ​ര്‍​ക്കാ​ട് പൊ​ലീ​സ് സ്വ​ദേ​ശ​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

2017ല്‍ ​ മി​നി ലോ​റി​യി​ല്‍ പൂ​ച​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. സ്​​ഫോ​ട​ക​വ​സ്തു നി​റ​ച്ച 50 കി​ലോ വ​രു​ന്ന ബാ​ഗു​ക​ള്‍ മ​ണ്ണാ​ര്‍​ക്കാ​ട് നി​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​യ​റ്റി​യ ലോ​റി വാ​ള​യാ​ര്‍ വ​രെ എ​ത്തി​ച്ച​ത് മു​രു​കേ​ശാ​യി​രു​ന്നു. സു​നി​ല്‍​കു​മാ​ര്‍, അ​ബ്ദു​ല്‍ ക​രീം, മ​ഹേ​ന്ദ്ര​ന്‍ എ​ന്നി​വ​രെ നേരത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

എ​സ്.​ഐ സു​രേ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സി.​പി.​ഒ​മാ​രാ​യ ഷ​ഫീ​ക്, ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave A Reply