പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21), ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്തുകൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്ബളശേരി എന്ന സ്ഥലത്തുനിന്നാണ് അറസ്റ്റിലായത്.

ഇറുമ്ബയം സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ രക്ഷപ്പെട്ടു.

തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പൊലീസ് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍നിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റുചെയ്തത്.

 

Leave A Reply