സേതു എഫ്‌സിയെ തോൽപ്പിച്ച് ഗോകുലം കേരള തുടർച്ചയായ രണ്ടാം ഐഡബ്ല്യുഎൽ കിരീടം സ്വന്തമാക്കി

ഇന്ത്യൻ വിമൻസ് ലീഗ് 2022 സീസണിന്റെ അവസാന ദിനത്തിൽ ഗോകുലം കേരള എഫ്‌സി സേതു എഫ്‌സിക്കെതിരെ മികച്ച വിജയം രേഖപ്പെടുത്തി, തുടർച്ചയായ രണ്ടാം തവണയും ട്രോഫി കരസ്ഥമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കി.

തുടർച്ചയായി 10 വിജയങ്ങൾ വീതം നേടിയാണ് ഇരുടീമുകളും മത്സരത്തിനിറങ്ങിയത്, കിരീടം ഉറപ്പിക്കാൻ ജയം അനിവാര്യമായിരുന്നു. കലിംഗ സ്‌റ്റേഡിയത്തിലെ കളി മികച്ച നിലവാരം നിറഞ്ഞതായിരുന്നു, സേതുവും ഗോകുലം കേരളയും കളിയുടെ ഉജ്ജ്വലമായ ഭാഗങ്ങൾ സൃഷ്ടിച്ചു. ആദ്യ ഗോൾ നേടിയത് സേതു എഫ്സിയാണ്. മൂന്നാം മിനിറ്റിൽ ആയിരുന്നു ഗോൾ. എന്നാൽ 14-ാം മിനിറ്റിൽ ഗോകുലം കേരള സമനില പിടിച്ചു. 33,45 മിനിറ്റുകളിൽ അവർ ബാക്കി ഗോളുകൾ നേടി.

Leave A Reply