കണ്ണൂര്‍: മോറിസ് കോയിന് തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോയമ്ബത്തൂര്‍ സിദ്ധാപുതൂരില് താമസക്കാരനായ കണ്ണൂര്‍ സ്വദേശി പി.കെ.രഞ്ജിത്തിനെയാണ് അറസ്റ്റുചെയ്തത്.
ഇതോടെ ഈ കേസില്‍ കണ്ണൂരില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്ബതായി. ഫോര്‍ട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂനിയര്‍ കെ. ജോഷിയെ (45) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
1,826 കോടിയോളം രൂപയാണ് തട്ടിപ്പുസംഘം പിരിച്ചെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് എല്‍.ആര് ട്രേഡിങ്, മോറിസ് കോയിന് എന്നീ വെബ്സൈറ്റുകളുടെ ഡേറ്റബേസ് കോയമ്ബത്തൂരിലുള്ള കമ്ബനിയില്‍നിന്ന് കണ്ടെത്തിയിരുന്നു
സ്റ്റഡി മോജോ എന്ന പേരില്‍ ഇ- ലേണിങ് ആപ്ലിക്കേഷനുണ്ടാക്കിയാണ് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് തുടങ്ങിയത്.
.