കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, കൊല്ലം ജില്ലയിലുള്ളവരാണ് പിടിയിലായവര്‍. ഇവരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്.
ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ആസൂത്രിതമായ നീക്കം ഉണ്ടായെന്നും കസ്റ്റഡിയിലുള്ളവര്‍ക്ക് രാഷ്ട്രീയബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
ഇവര്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വീഡിയോ അപ് ലോഡ് ചെയ്തതിന് ശേഷം വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു.