തൊടുപുഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് അഞ്ചര വയസുകാരന് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് പിഞ്ചു ബാലന് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം.

മുളപ്പുറം ഈന്തുങ്കല്‍ പരേത നായ ജെയ്സന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്സണ്‍ (അഞ്ചര വയസ്സ്) ആണ് മരിച്ചത്. മുളപ്പുറം അങ്കണവാടി യിലെ വിദ്യാര്‍ത്ഥിയാണ്.

പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ചു വിറ്റതിന് ശേഷം പൊളിച്ചു നീക്കാതെ മഴയില്‍ കുതിര്‍ന്നു നിന്ന ഭിത്തി കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് ഇടിഞ്ഞു വിഴുകയായിരുന്നു. കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply