പാലായില്‍ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പാലാ: പാലായില്‍ രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മീനച്ചില്‍ കുളിര്‍പ്ലാക്കല്‍ ജോയ്സ് (35) ആണ് പിടിയിലായത്.

ഇയാൾ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച  കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പാലാ, കിടങ്ങൂര്‍, മീനച്ചില്‍ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു ഇത്.

വീട്ടില്‍ കഞ്ചാവിന്റെ മൊത്ത വില്‍പ്പന നടക്കുന്നതായി എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.

Leave A Reply