വനിതാ ലീഗ്: കിരീടം നിലനിർത്തി ഗോകുലം: സേതു എഫ്സിയെ വീഴ്ത്തിയത് മൂന്നു ​ഗോളുകൾക്ക്

ഇന്ത്യൻ വനിതാ ലീഗിൽ കിരീടം നിലനിർത്തി ഗോകുലം. സേതു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് ഗോകുലം കിരീടം നിലനിർത്തിയത്. 11 മത്സരങ്ങൾ കളിച്ച ഗോകുലം ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെയാണ് കിരീടം നിലനിർത്തിയത്. 66 ഗോളുകൾ നേടിയ ഗോകുലം വെറും നാലെണ്ണമാണ് വഴങ്ങിയത്. 2020ലും കിരീടം നേടിയത് ഗോകുലം ആയിരുന്നു. കൊവിഡ് ആയതിനാൽ 2021 സീസൺ നടന്നിരുന്നില്ല.

Leave A Reply