ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: തൃക്കാക്കരയിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പേരില്‍ പ്രചരിപ്പിച്ച അശ്ലീല വീഡിയോ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.

തൃക്കാക്കര പൊലീസിനേറേതായിരുന്നു നടപടി.  കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്ക് എതിരെയാണ് കേസ്. എല്‍ ഡി എഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.

തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജ് സമര്‍പ്പിച്ച പരാതി വ്യക്തമാക്കുന്നത് പ്രകാരം, ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചു എന്നീ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഐ ടി ആക്‌ട് 67 എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

Leave A Reply