ശ്രീകണ്ഠപുരത്തെ ഹോട്ടല്‍ ഉടമയുടെ ആത്മഹത്യ;പണമിടപാടുകാരനെതിരെ കേസ്

ശ്രീകണ്ഠപുരം: ടൗണിലെ ഹോട്ടല്‍ ഉടമയും കോണ്‍ഗ്രസ് നേതാവുമായ മടമ്ബം വഞ്ഞിയൂരിലെ എം.വി. കുഞ്ഞികൃഷ്ണന്റെ ആത്മഹത്യക്ക് പണമിടപാടുകാരനെതിരെ കേസെടുത്തു.കുഞ്ഞികൃഷ്ണന്റെ ഭാര്യ ടി.കെ. രമണി നല്‍കിയ പരാതിയില്‍ കണിയാര്‍വയല്‍ സ്വദേശി കരിമ്ബില്‍ ചാക്കോക്കെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിന് രാവിലെയാണ് ഹോട്ടലിനകത്ത് കുഞ്ഞികൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് കെട്ടിട ഉടമക്കും പണമിടപാടുകാരനുമെതിരെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു.

ചാക്കോയില്‍ നിന്ന് നാല് ലക്ഷം രൂപ കുഞ്ഞികൃഷ്ണന്‍ പലിശക്ക് വാങ്ങിയിരുന്നുവത്രേ. ഇതിന് 20 സെന്റ് സ്ഥലത്തിന്റെ രേഖയും നല്‍കിയിരുന്നു .മാസം 5,000 രൂപ വീതം പലിശയിനത്തില്‍ തിരിച്ചടച്ചിട്ടും വീണ്ടും മുതലിനും പലിശക്കും വേണ്ടി കുഞ്ഞികൃഷ്ണനെ പീഡിപ്പിച്ചുവത്രേ. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പരാതി. ആത്മഹത്യാപ്രേരണ, അനധികൃത പണമിടപാട് എന്നീ കുറ്റങ്ങളാണ് ചാക്കോക്കെതിരെ ചുമത്തിയത്.

Leave A Reply