പാലക്കാട്: പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. സജി എന്ന ആളാണ് പിടിയിലായത്. ഇയാൾ കെണി വച്ച സുരേഷിന്‍്റെ സഹായിയാണ്.
തെളിവുകള്‍ നശിപ്പിക്കാനും മൃതദേഹങ്ങള്‍ മാറ്റിയിടാനും ഇയാള്‍ സുരേഷിനെ സഹായിച്ചു എന്ന് പൊലീസ് പറയുന്നു. മെയ് 20നു തന്നെ പൊലീസ് സജിയെ കസ്റ്റഡിയിലെടുത്തിരുന്നു.
സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തില്‍ സജിയുടെ പങ്കും വ്യക്തമായത്.