കാറുകള്‍ വാടകക്കെടുത്ത് ഉടമകളറിയാതെ മറിച്ച് വില്‍ക്കുന്ന പ്രതി പൊലീസ് പിടിയിൽ

കാറുകള്‍ വാടകക്കെടുത്ത് ഉടമകളറിയാതെ മറിച്ച് വില്‍പ്പന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ മോളത്ത് ജയമോന്‍ ഇത്തപ്പിരി(37)നെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കുപാറ സ്വദേശി അനില്‍ കുമാറിന്‍റെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അനില്‍കുമാറിന്‍റെ കാർ വാടകക്കെടുത്ത് ജയമോന്‍ വിറ്റിരുന്നു .ഈ കാര്‍ പൊലീസ് കണ്ടെത്തി. 2,35,000 രൂപക്കാണ് ഇത് വില്‍പ്പന നടത്തിയത്. വിവാഹ ആവശ്യം പറഞ്ഞ് ജനുവരി 15നാണ് കാര്‍ വിട്ടുനല്‍കിയത്. മാസവാടക നിശ്ചയിച്ചാണ് ഉടമ്പടി. ഒരുമാസം കഴിഞ്ഞ് വാടക ആവശ്യപ്പെട്ടു. എന്നാല്‍ ടൂറിലാണെന്നും തിരികെ വരുമ്പോള്‍ വാടക നല്‍കാമെന്നും പറഞ്ഞു.

Leave A Reply