ഫ്രഞ്ച് ഓപൺ: രാംകുമാർ സഖ്യം രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപൺ ടെന്നിസ് പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-അമേരിക്കയുടെ ഹണ്ടർ റീസ് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.

ജർമൻ താരങ്ങളായ ഡാനിയേൽ ഓൾട്ട്മെയറെയും ഓസ്കാർ ഒട്ടെയെയുമാണ് തോൽപിച്ചത്. സ്കോർ: 7-6(4), 6-3. വനിത സിംഗിൾസിൽ ബെലറൂസ് സൂപ്പർ താരം വിക്ടോറിയ അസരെങ്ക മൂന്നാം റൗണ്ടിൽ കടന്നു. ബ്രിട്ടീഷ് താരം എമ്മ റാഡുകാനു ബെലറൂസിന്റെ അലക്സാൻഡ്ര സസ്നോവിചിനോട് തോറ്റു പുറത്തായി.

Leave A Reply