ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

മറ്റൂര്‍ പൊതിയക്കര പയ്യപ്പിള്ളി വീട്ടില്‍ ഷൈജോ (35) യെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.

കൊലപാതക ശ്രമം, കവര്‍ച്ച മുതലായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട നിരന്തര കുറ്റവാളിയാണ് ഇയാൾ.

2016 ല്‍ ചെങ്ങമനാടും, 2018,19 വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, പാലക്കാട് റെയില്‍വെ പൊലീസ് സ്റ്റേഷന്‍ പരിധികളിലും കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ഡിസംബറില്‍ കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സേവ്യര്‍ എന്നയാളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാപ്പ ചുമത്തിയത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 48 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു, 35 പേരെ നാട് കടത്തി.

Leave A Reply