കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി

കൊച്ചി: ആലുവ കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തി വരുന്ന കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചയാള്‍ പോലീസ് പിടിയിലായി. കലൂരിനടുത്ത് വെച്ചാണ് ബസ് പിടി കൂടിയത്.

മലപ്പുറം സ്വദേശി ഹരീഷ് ആണ് ബസ് കൊണ്ട് പോയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മെക്കാനിക്കല്‍ ജീവനക്കാരന്റെ വേഷത്തില്‍ എത്തിയ ഇയാൾ ആലുവ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് ഓടിച്ച്‌ പോകുകയായിരുന്നു.
ഉടനെ തന്നെ ആലുവ ഈസ്റ്റ് പോലീസില്‍ കെഎസ്‌ആര്‍ടിസി അധികൃതര്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കൊണ്ടിരിക്കെയാണ് എറണാകുളം ഭാഗത്തേക്ക് അപകടകരമായ രീതിയില്‍ കെഎസ്‌ആര്‍ടിസി ബസ് പോകുന്നതായി പലരും ഫോണ്‍ ചെയ്ത് പോലീസിനെ അറിയിച്ചത്. നാലോളം കാറുകളിലും വാഹനങ്ങളിലും ഈ ബസ് ഇടിച്ചു. ഒടുവില്‍ കലൂരിനടുത്ത് വെച്ചാണ് ബസ് പിടി കൂടിയത്.

Leave A Reply