കോട്ടയം: ബാസ്കറ്റ്ബോള്‍ കോച്ചുമാര്ക്കായുള്ള ക്ലിനിക്ക് നടന്നു. മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസ്. ഇന്‍ഡോര്‍ കോര്‍ട്ടിലായിരുന്നു കോച്ചസ് ക്ലിനിക്ക്്. യു.എസില്‍ നിന്നുള്ള സ്കോട്ട് ഫ്ളെമിങ്, ബ്രയാന്‍ ഗാംറോത് എന്നിവരാണു ക്ലിനിക്ക് നയിച്ചത്.
എന്‍.ബി.എ. അക്കാദമി (ഇന്ത്യ) ടെക്നികല്‍ ഡയറക്ടറാണ് ഫ്ളെമിങ്. എന്‍.ബി.എ. ഇന്റര്‍നാഷണല്‍ ബാസ്കറ്റ്ബോള്‍ ഓപ്പറേഷന്‍സിന്റെ ഭാഗമാണ് ബ്രയാന്‍ ഗാംറോത്. എന്‍.ബി.എ. ബാസ്കറ്റ്ബോള്‍ ഓപ്പറേഷന്‍സിന്റെ (ഇന്ത്യ) ഭാഗമായ ശിവരാജ് കുമാറും അവര്‍ക്കൊപ്പമുണ്ടായിരുന്നു. മുപ്പതിലധികം കോച്ചുമാരും താരങ്ങളും ക്ലിനിക്കിലെത്തി.
സെന്റ് എഫ്രേംസിലെ കുട്ടികളും ക്ലിനിക്കില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് എന്‍.ബി.എ. ട്രൈഔട്ട് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയത്് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എ.സി.ജിയുമായി ചേര്‍ന്ന് എ.സി.ജി-എന്‍.ബി.എ. ജമ്പ് പേരിലായിരുന്നു ട്രൈഔട്ട്.