കപിൽ സിബൽ കോൺഗ്രസ് വിട്ടു; എസ്പി ടിക്കറ്റിൽ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: കോൺ​ഗ്രസിന് വൻ തിരിച്ചടി. എസ്പി പിന്തുണയോടെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ സാന്നിധ്യത്തിലായിരുന്നു സിബൽ പത്രിക സമർപ്പിച്ചത്.

വൈകാതെ തന്നെ തന്നെ അദ്ദേഹം എസ്പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. താൻ ഈ മാസം 16ന് കോൺഗ്രസ് വിട്ടതാണെന്നും രാജ്യസഭയിൽ വേറിട്ട ശബ്ദമാകാനാണ് ആഗ്രഹമെന്നും സിബൽ പറഞ്ഞു.

മികച്ച അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ കപിൽ സിബൽ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് രാജ്യസഭയിൽ ഫലപ്രദമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഖിലേഷ് യാദവ് പറഞ്ഞു. 

കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ചിരുന്ന ജി23 നേതാക്കളില്‍ ഒരാളായിരുന്നു കപില്‍ സിബല്‍. കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന ചിന്തൻ ശിബിരിലും സിബൽ പങ്കെടുത്തിരുന്നില്ല.

എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. ഇതിൽ ഒരു സീറ്റാണ് അദ്ദേഹത്തിന് നൽകുന്നത്.

Leave A Reply