കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിന് ഉപാധികളോടെ ഇടക്കാല ജാമ്യം. ഇനി വിദ്വേഷ പ്രസംഗം നടത്താൻ പാടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥയിലാണ് ജോർജിന് ഹൈക്കോടതി ജാമ്യം നൽകിയത്.
33 വർഷം എംഎൽഎയായിരുന്നയാളാണ് താനെന്നും നിയമത്തിൽ നിന്ന് ഓടി ഒളിക്കില്ലെന്നും ജോർജ് കോടതിയിൽ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനടിസ്ഥാനമെന്നാണ് ജോർജ് ഉയർത്തുന്ന വാദം.