കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അനുപാതം വർധിപ്പിക്കുന്നത് നീട്ടിവെച്ചു

കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അനുപാതം വർധിപ്പിക്കുന്നത് നീട്ടിവെച്ചു.സിവിൽ സർവീസ് കമീഷനുമായി കൂടിയാലോചിച്ചാണ് അതോറിറ്റി ഇതുസംബന്ധിച്ച് തീരുമാനമെടുത്ത്.

സ്വകാര്യ മേഖലയി​ൽ പൊതുവായി തോത് നിശ്ചയിക്കുന്നതിന് പകരം സ്വദേശി തൊഴിലാളികളുടെ ലഭ്യത അനുസരിച്ച് ഓരോ സെക്ടറിലും പ്രത്യേകം അനുപാതം നിശ്ചയിക്കാനാണ് നീക്കം. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച്​ എല്ലാവർക്കും സർക്കാർ ജോലി നൽകുന്നത്​ പ്രായോഗികമല്ലെന്ന വിലയിരുത്തലി​ന്റെ അടിസ്ഥാനത്തിൽ സ്വ​കാര്യമേഖലയിൽ സ്വദേശികൾക്ക്​ പരമാവധി പ്രോത്സാഹനം നൽകുന്ന സമീപനമാണ്​ സർക്കാർ സ്വീകരിച്ചുവരുന്നത്​.

Leave A Reply