ക​ള്ള​പ്പ​ണം വെ​ളു​പ്പിക്കൽ കേസ്; അ​ബൂ​ദ​ബി ക്രി​മി​ന​ല്‍ കോ​ട​തി 79 പേ​രെ ശി​ക്ഷി​ച്ചു

ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​നും അ​ബൂ​ദ​ബി ക്രി​മി​ന​ല്‍ കോ​ട​തി 79 പേ​രെ ശി​ക്ഷി​ച്ചു. മൂ​ന്നു മു​ത​ല്‍ 15 വ​ര്‍ഷം വ​രെ ത​ട​വും ര​ണ്ടു ല​ക്ഷം മു​ത​ല്‍ ഒ​രു കോ​ടി ദി​ര്‍ഹം വ​രെ പി​ഴ​യും ഓ​രോ​രു​ത്ത​ര്‍ക്കും വി​ധി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷ​ക്ക്​ ശേ​ഷം കു​റ്റ​വാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യും. ചൈ​ന ആ​സ്ഥാ​ന​മാ​യ ഓ​ഹ​രി വ്യാ​പാ​ര വെ​ബ്സൈ​റ്റി​ന്‍റെ ഓ​ണ്‍ലൈ​ന്‍ വി​ലാ​സ​ത്തി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യാ​യി​രു​ന്നു സം​ഘം ഇ​ര​ക​ളെ ക​ബ​ളി​പ്പി​ച്ച​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി.

ചൈ​നീ​സ് പൗ​ര​ന്മാ​ര്‍ക്കു പു​റ​മെ, ജോ​ർ​ഡ​ന്‍, നൈ​ജീ​രി​യ, കാ​മ​റൂ​ണ്‍, യു​ഗാ​ണ്ട, കെ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​രും ത​ട്ടി​പ്പ് സം​ഘ​ത്തി​ലു​ണ്ട്. അ​തേ​സ​മ​യം, സം​ഘം എ​ത്ര പ​ണ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല. 66 കു​റ്റ​വാ​ളി​ക​ളെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. 13 പ്ര​തി​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

Leave A Reply