ജി വി പ്രകാശ് ചിത്രം അയ്ങ്കരൻറെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

നടൻമാരായ ജി.വി.പ്രകാശ് കുമാറും മഹിമ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായകൻ രവി അരസുവിന്റെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ അയ്ങ്കരൻ മെയ് 12ന് തിയേറ്ററുകളിലെത്തി . ഇപ്പോൾ സിനിമയിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

നായകനായി അഭിനയിക്കുന്നതിന് പുറമെ ഈ ചിത്രത്തിന് സംഗീതവും നടൻ ജി വി പ്രകാശ് ആണ് ഒരുക്കിയിരിക്കുന്നത്. ജി വി പ്രകാശ്, മഹിമ എന്നിവരെ കൂടാതെ കാളി വെങ്കട്ട്, അരുൾ ദാസ്, ആടുകളം നരേൻ, ഹരീഷ് പേരടി, അഭിഷേക്, ഐറിൻ, സിദ്ധാർത്ഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഏറെ നാളുകൾക്ക് മുമ്പ് പൂർത്തിയാക്കിയ ചിത്രം, പല കാരണങ്ങളാൽ മാറ്റി വയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ശരവണൻ അഭിമന്യുവും എഡിറ്റിംഗ് രാജ മുഹമ്മദും നിർവ്വഹിക്കുന്നു.

Leave A Reply