ലക്‌ഷ്യം കോടികളുടെ കമ്മീഷൻ ; 455 കോടി രൂപയ്ക്ക് 700 സി.എന്‍.ജി. ബസുകള്‍ വാങ്ങി സ്വിഫ്റ്റിനു കൈമാറും

കടുത്തപ്രതിസന്ധിയിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ കൈവിട്ട സര്‍ക്കാര്‍ സ്വിഫ്റ്റിനെ നെഞ്ചിലേറ്റും . ഇനി കോടികൾ മുതല്‍മുടക്കുന്നത് സ്വിഫ്റ്റില്‍ മാത്രം. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പണമില്ലെങ്കിലും 455 കോടി രൂപയ്ക്ക് 700 സി.എന്‍.ജി. ബസുകള്‍ വാങ്ങി സ്വിഫ്റ്റിനുകൈമാറും. കിഫ്ബിയില്‍നിന്നു 4% പലിശനിരക്കിലാണു പണം ലഭ്യമാക്കുക. ഈ ഇനത്തിൽ കോടികളാണ് കമ്മീഷൻ ലഭിക്കുന്നത് .

പുതിയ ബസുകള്‍ വാങ്ങാനുള്ള ഗതാഗതവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു . വിവിധ ഡിപ്പോകളിലായി കെ.എസ്.ആര്‍.ടി.സിയുടെ 2800 ബസുകള്‍ ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നതിനിടെയാണു കോടികളുടെ കമ്മീഷൻ ലക്ഷ്യമിട്ട് പുതിയ ബസുകള്‍ വാങ്ങിക്കൂട്ടുന്നത് .

ബസുകള്‍ വാങ്ങിക്കൂട്ടി നശിപ്പിക്കുന്നതിനെതിരേ ഹൈക്കോടതിയും അടുത്തിടെ വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് ഏതാനും പ്രധാന നഗരങ്ങളിലൊഴികെ സി.എന്‍.ജി. നിറയ്ക്കാനുള്ള സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടില്ലെന്ന വിമര്‍ശനവുമുണ്ട്.

സ്വിഫ്റ്റ് കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമാണെന്നു പറയുമ്പോഴും മറ്റൊരു കമ്പനിയുടേതാണ് . ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഈ കള്ള പ്രചാരണം നടത്തുന്നത് . കെ.എസ്.ആര്‍.ടി.സിയുടെ മുഖ്യവരുമാനമാര്‍ഗമായിരുന്ന ദീര്‍ഘദൂര സര്‍വീസുകളില്‍ ഭൂരിഭാഗവും സ്വിഫ്റ്റിനു കൈമാറിക്കഴിഞ്ഞു.

പുതിയ സി.എന്‍.ജി. ബസുകളും സ്വിഫ്റ്റിനു നല്‍കുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ച പൂര്‍ണമാകും. അതോടെ കെ.എസ്.ആര്‍.ടി.സിയുടെ അന്തകനായി മാറും അര മന്ത്രി ആന്റണി രാജു . കെ.എസ്.ആര്‍.ടി.സി. പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, നഷ്ടം കുറച്ച് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു സി.എന്‍.ജി. ബസുകള്‍ വാങ്ങുന്നതെന്നു പറയുമ്പോള്‍തന്നെ ഇവ സ്വിഫ്റ്റിനു വേണ്ടിയാണെന്നും അര മന്ത്രി വ്യക്തമാക്കുന്നു.

2017-നുശേഷം ഈവര്‍ഷം വാങ്ങിയ 116 ബസുകള്‍ സ്വിഫ്റ്റിനു കൈമാറിയിരുന്നു. 700 സി.എന്‍.ജി. ബസുകള്‍കൂടി നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗതസൗകര്യം മെച്ചപ്പെടുമെന്നും വരുമാനം വര്‍ധിക്കുമെന്നുമാണ് അര മന്ത്രിയുടെ അവകാശവാദം .

എന്നാല്‍, രണ്ടും രണ്ടു കമ്പനിയായ സ്വിഫ്റ്റിന്റെ വരുമാനവര്‍ധന കെ.എസ്.ആര്‍.ടി.സിക്ക് എങ്ങനെ പ്രയോജനപ്പെടുമെന്നു അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകില്ല . ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1000 സി.എന്‍.ജി. ബസുകള്‍ വാങ്ങാന്‍ ബജറ്റില്‍ തുക പ്രഖ്യാപിച്ചെങ്കിലും തുക നല്‍കിയില്ല.

അത് കൊടുത്തിരുന്നെങ്കിൽ കോടികൾ കമ്മീഷൻ മറിഞ്ഞേനെ . ഓരോവര്‍ഷവും 1000 പുതിയ ബസുകള്‍ വാങ്ങിനല്‍കുമെന്ന വാഗ്ദാനവും നടന്നില്ല . അത് ഏതായാലും ഭാഗ്യമായി . 200 ബസുകള്‍ മാത്രമാണു വാങ്ങിയത്.

നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നത് ഒരു സി.എന്‍.ജി. ബസ് മാത്രമാണ്. 2016-ലെ ബജറ്റില്‍ 1000 സി.എന്‍.ജി. ബസുകള്‍ വാങ്ങുമെന്നു പ്രഖ്യാപിച്ചപ്പോള്‍ സി.എന്‍.ജിക്കു വിലക്കുറവായിരുന്നു. ഇപ്പോള്‍ പെട്രോളിനും ഡീസലിനുമൊപ്പം സി.എന്‍.ജിക്കും വില വര്‍ധിച്ചിട്ടുണ്ട്.

എത്ര വില വര്ധിച്ചാലും ലക്‌ഷ്യം കമ്മീഷനല്ലേ , എങ്ങനെയായാലും അരമന്ത്രി ലക്ഷ്യത്തിലെത്തിക്കും .

 

Leave A Reply