സൗദിയിൽ വീട്ടുഡ്രൈവര്‍മാര്‍ക്കും ലെവി ബാധകമാക്കി

സൗദിയില്‍ നാളെ മുതല്‍ വീട്ടുഡ്രൈവര്‍മാര്‍ക്കും ലെവി ബാധകമാകും. രണ്ട് ഘട്ടങ്ങളായാണ് ലെവി നടപ്പാക്കുക. നാളെമുതല്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്കാണ് ലെവി ഈടാക്കി തുടങ്ങുക.

9600 റിയാലാണ് ലെവി തുക. നേരത്തെ മറ്റിതര ജോലിക്കാര്‍ക്ക് ലെവി ഈടാക്കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി നടപ്പാക്കുന്നത്. ഉപാധികളോടെയാണ് ലെവി നടപ്പാക്കുന്ത്.

ഒരു സ്വദേശി പൗരന്റെ കീഴില്‍ 4 ല്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെങ്കിലാണ് കൂടുതല്‍ വരുന്ന തൊഴിലാളിക്ക് ലെവി ബാധകമാക്കുക. എന്നാല്‍ അതേ സമയം ഒരു വിദേശിയുടെ കീഴില്‍ രണ്ടിലധികം ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെങ്കിലും അധികം വരുന്ന തൊഴിലാളിക്ക് ലെവി ബാധകമാകും. 600 റിയാലാണ് ലെവിയായി ഈടാക്കുക. നാളെ മുതല്‍ ഒന്നാംഘട്ടത്തില്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്ക് ലെവി ബധകമാക്കും.

Leave A Reply