കൽപകഞ്ചേരി: വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ട്രാവൽസ് ഉടമയെ കൽപകഞ്ചേരി പൊലീസ് പിടികൂടി.
കടുങ്ങാത്തുകുണ്ട് അറഫ ട്രാവൽസ് ഉടമ ഒഴൂർ ഓമച്ചപ്പുഴ കാമ്പത്ത് നിസാറാണ് (34) പിടിയിലായത്. ട്രാവൽസ് അടച്ചുപൂട്ടി വിദേശത്തേക്ക് മുങ്ങിയ പ്രതി രണ്ടാഴ്ച മുമ്പ് നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിക്കുകയായിരുന്നു.
ഇവിടെനിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കൽപകഞ്ചേരി സി.ഐ പി.കെ. ദാസും സംഘവും പ്രതിയെ പിടികൂടിയത്.