എംബാപ്പെ – പിഎസ്ജി കരാർ ഫുട്ബോൾ ലോകത്തിന് അപമാനം; ലാ ലിഗ പ്രസിഡന്റ്

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും ക്ലബ് പാരിസ് സെൻ്റ് ജെർമനും തമ്മിൽ കരാർ നീട്ടിയത് ഫുട്ബോൾ ലോകത്തിന് അപമാനമെന്ന് ലാ ലിഗ പ്രസിഡൻ്റ് യാവിയർ തെബാസ്. എംബാപ്പെയ്ക്ക് ഉയർന്ന പണം നൽകി കരാർ നീട്ടിയത് സൂപ്പർ ലീഗിനെക്കാൾ അപകടമാണെന്ന് തെബാസ് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.

“കഴിഞ്ഞ സീസണുകളിൽ 700 മില്ല്യൺ യൂറോ നഷ്ടം രേഖപ്പെടുത്തിയിട്ട് 600 മില്ല്യൺ യൂറോ ശമ്പളം നൽകി എംബാപ്പെയുടെ കരാർ പുതുക്കിയത് ഫുട്ബോൾ ലോകത്തിന് അപമാനമാണ്. പിഎസ്ജി പ്രസിഡൻ്റ് നാസർ അൽ-ഖലേഫി സൂപ്പർ ലീഗിനെക്കാൾ അപകടമാണ്.”- തെബാസ് ട്വിറ്ററിൽ കുറിച്ചു.

മൂന്ന് വർഷത്തേക്കാണ് എംബാപ്പെ പിഎസ്ജിയുമായി കരാർ പുതുക്കിയത്. വരുന്ന സീസണു മുന്നോടിയായി എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പിഎസ്ജി നൽകിയ കരാർ എംബാപ്പെ സ്വീകരിക്കുകയായിരുന്നു.

Leave A Reply