ഹരിത കേരള മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വനിത ജീവനക്കാര്‍ കസ്റ്റഡിയില്‍

കൊല്ലം: കാങ്കത്ത്മുക്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തിച്ച ഹരിത കേരള മൈക്രോഫിനാന്‍സിലെ രണ്ട് വനിത ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍.  ശനിയാഴ്ചയാണ് ഇവരെ പോലീസ്  കസ്റ്റഡിയിലെടുത്തത്.  ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ്  അറസ്റ്റ്.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്ന പേരില്‍ വീടുകളില്‍ നിന്ന്​ 10 പേരടങ്ങുന്ന സ്ത്രീകളുടെ ഗ്രൂപ്പിന് ഒരാള്‍ 1300 രൂപ മാസം അടച്ചാല്‍ 50000 രൂപ, 3000 രൂപ അടച്ചാല്‍ 80000 രൂപ എന്നിങ്ങനെ തുക ലോണ്‍തരാമെന്ന് പറഞ്ഞ് സ്ഥാപനം വന്‍തുക വാങ്ങി. എന്നാല്‍  മൂന്ന് വര്‍ഷമായിട്ടും ലോൺ തുക  നൽകിയില്ല. കഴിഞ്ഞയാഴ്ച മുതല്‍   പൊലീസിന് പരാതി ലഭിച്ചു തുടങ്ങിയിരുന്നു . ശനിയാഴ്ച ഒരുകൂട്ടം സ്ത്രീകള്‍ വീണ്ടും പരാതിയുമായി എത്തിയതോടെയാണ് പൊലീസ് വനിതാജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ ഒളിവിലാണ്.

Leave A Reply