അമ്പെയ്ത്ത് ലോകകപ്പ്: ഫ്രാൻസിനെ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടി

 

അഭിഷേക് വർമ, രജത് ചൗഹാൻ, അമൻ സൈനി എന്നിവരടങ്ങിയ ഇന്ത്യൻ പുരുഷ ടീം ശനിയാഴ്ച നടന്ന അമ്പെയ്ത്ത് ലോകകപ്പ് 2022 സ്റ്റേജ് 2 ൽ ഫ്രാൻസിനെ പരാജയപ്പെടുത്തി സ്വർണം നേടി.

232-230 എന്ന സ്‌കോറിന് ഫ്രഞ്ച് ടീമായ ക്വെന്റിൻ ബറേർ, ജീൻ ഫിലിപ്പ് ബോൾച്ച്, അഡ്രിയൻ ഗോണ്ടിയർ എന്നിവരെ പിന്തള്ളിയാണ് ഇന്ത്യ സ്വർണം നേടിയത്. അതേസമയം, മുൻ ഏഷ്യൻ ചാമ്പ്യൻ അഭിഷേക് വർമയും അവ്നീത് കൗറിനൊപ്പം കോമ്പൗണ്ട് മിക്‌സഡ് ടീം വെങ്കലവും നേടി. മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫിൽ തുർക്കിയുടെ എമിർകാൻ ഹാനി-അയ്‌സെ സുസർ സഖ്യത്തെ 156-155 എന്ന സ്‌കോറിനാണ് ഇന്ത്യൻ ജോഡി പരാജയപ്പെടുത്തിയത്.

Leave A Reply