സൗദിയിൽ 2022 ലെ ജനസംഖ്യ കണക്കെടുപ്പ് സജീവമായി പുരോഗമിക്കുന്നു

സൗദിയിൽ 2022 ലെ ജനസംഖ്യ കണക്കെടുപ്പ് സജീവമായി പുരോഗമിക്കുന്നു. സെൻസസ് പ്രക്രിയയുമായി നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥർ താമസസ്ഥലങ്ങളിൽ എത്തുമ്പോൾ അവരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട വിവരങ്ങൾ നൽകണമെന്നും അല്ലാത്തപക്ഷം ശിക്ഷാനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സ് മുന്നറിയിപ്പ് നൽകി.

അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് ബിൻ സാദ് അൽദഖീനി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ സെൻസസുമായി സഹകരിക്കാതെ വിവരങ്ങൾ നൽകാതിരിക്കുകയോ വ്യാജവിവരങ്ങൾ നൽകുകയോ ചെയ്താലുള്ള ശിക്ഷാ നടപടികൾ വിശദീകരിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരുന്നാൽ ആദ്യഘട്ടത്തിൽ 500 റിയാൽ പിഴചുമത്തുമെന്നും ആവർത്തിച്ചാൽ 1000 റിയാൽ പിഴയാണ് ചുമത്തുകയെന്നും വ്യക്തമാക്കി.

Leave A Reply