ചേര്‍ത്തലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

ചേര്‍ത്തല: ചേർത്തലയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. 11 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു -19), എസ്.എല്‍.പുരം അഖില്‍ ഭവനത്തില്‍ അഖില്‍ (അപ്പു -20) എന്നിവരെയാണ് ചേര്‍ത്തല പൊലീസും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സേനയും ചേര്‍ന്ന് പിടികൂടിയത്.

ബംഗളൂരുവിൽനിന്ന് ട്രെയിനിൽ മയക്കുമരുന്നുമായി എത്തിയ ഇരുവരും ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് പിടിയിലായത്. ജില്ലയിലെ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് അന്തർസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മാസത്തില്‍ രണ്ടും മൂന്നും തവണ ഇവര്‍ ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ചതിരുന്നതായും വിവരം കിട്ടി.

കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, സ്റ്റേഷന്‍ ഓഫിസര്‍ വിനോദ്കുമാർ, എസ്.ഐ ആന്റണി, സനീഷ്കുമാർ, ബസന്ത്, ടീസ, ഹരീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Leave A Reply