ജെ മേഴ്സിക്കുട്ടിയമ്മയെ കള്ളക്കേസിൽ കുടുക്കാനായി കുറ്റപത്രം

കൊല്ലം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് ദിവസം പുലർച്ചെ കുണ്ടറയിൽ നടന്ന പെട്രോൾ ബോംബ് സ്ഫോടനം ഇടതുമുന്നണി സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മയെ കള്ളക്കേസിൽ കുടുക്കാനായിരുന്നെന്ന് കുറ്റപത്രം. ഇ എം സി സി ഉടമ ഷിജു എം വർഗീസ് ഉൾപ്പെടെ നാലു പേരെ പ്രതിചേർത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു.

സോളാർ കേസ് പ്രതി സരിത എസ് നായരുടെ സഹായിയായിരുന്ന വിനു കുമാറും കേസിൽ പ്രതിയാണ്. വിവാദ ഇടനിലക്കാരൻ ദല്ലാൾ നന്ദകുമാറിന് കേസിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. മേഴ്സിക്കുട്ടിയമ്മയെ കള്ളക്കേസിൽ കുടുക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ദിവസമാണ് ഷിജു എം വർഗീസും സംഘവും കുണ്ടറയിൽ പെട്രോൾ ബോംബ് സ്ഫോടനം നടത്തിയത്. കേസിൽ കൊട്ടാരക്കര കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Leave A Reply