ഒമാനിൽ താപനില കുതിച്ചുയരുന്നു

ഒമാനിൽ താപനില കുതിച്ചുയരുന്നതിനാൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുറത്ത് ജോലിയെടുക്കുന്നവർ സൂര്യാഘാതവും തളർച്ചയും ഒഴിവാക്കനാവശ്യമായ കരുതലുകൾ കൈെകാള്ളുകയും വേണം. കമ്പനികൾ തൊഴിലാളികൾക്ക് ശരിയായ പരിചരണവും വെയിലേൽക്കാതിരിക്കാനുള്ള കാര്യങ്ങൾ ഒരുക്കി കൊടുക്കുകയും വേണം.

ആവശ്യത്തിന് വെള്ളവും വിശ്രമവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ റുസ്താഖ് , ഇബ്രി, ഫഹൂദ്, എന്നിവിടടങ്ങളിൽ 45-50 ഡിഗ്രിസെൽഷ്യസുകൾക്കിടയിലായിരുന്നു ചൂട് േരഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് സലാലയിലാണ് -27ഡിഗ്രി സെൽഷ്യസ്.

Leave A Reply