ഒടുവില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഇറക്കുമോ മുംബൈ ഇന്ത്യന്‍സ്; ഐപിഎല്‍ അരങ്ങേറ്റം ഇന്ന്?

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ്ഇന്ന് ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. പ്ലേ ഓഫ് ലക്ഷ്യമിട്ട് റിഷഭ് പന്തും സംഘവും എത്തുമ്പോള്‍ എതിരാളികളായി ഇറങ്ങുന്ന രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിന് ഒന്നും നഷ്‌ടപ്പെടാനില്ല. അതിനാല്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് ഐപിഎല്‍ അരങ്ങേറ്റത്തിന് മുംബൈ ടീം ഇന്ന് അവസരം നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അര്‍ജുന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട് എന്നുതന്നെയാണ് സൂചന.

കോടിക്കിലുക്കുമായി സീസണില്‍ മുംബൈ സ്വന്തമാക്കിയിട്ടും നിരാശപ്പെടുത്തിയ ഇഷാന്‍ കിഷന്‍ തന്നെയായിരിക്കും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മുംബൈ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ തിലക് വര്‍മ്മയ്‌ക്ക് ഇളക്കം തട്ടില്ല. രമണ്‍ദീപ് സിംഗ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടിം ഡേവിഡ് എന്നിവരാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സഞ്ജയ് യാദവ്, ഡാനിയേല്‍ സാംസ്, ജസ്‌പ്രീത് ബുമ്ര, റിലെ മെരെഡിത്ത് എന്നിങ്ങനെയെത്താന്‍ സാധ്യതയുള്ള മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവനിലെ പതിനൊന്നാമന്‍ അര്‍ജന്‍ ടെന്‍ഡുല്‍ക്കറാവാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മായങ്ക് മര്‍ക്കാണ്ഡെ പുറത്താകും.

Leave A Reply