മോഹന്‍ലാലിന് പിറന്നാളാശംസകളുമായി യുവ്‌രാജ് സിംഗ്; ആഘോഷമാക്കി ആരാധകര്‍

മുംബൈ: 62-ാം പിറന്നാളാഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന്ആശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം യുവ്‌രാജ് സിംഗ്. നിത്യഹരിത സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍. അനുഗ്രഹീതവും ആരോഗ്യപൂര്‍ണവുമായ ഒരു വര്‍ഷം നേരുന്നുവെന്നും യുവി ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ യുവിയുടെ ആശംസ ആരാധകര്‍ വൈറലാക്കി.

ആശംസയുമായി നീണ്ടനിര

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേ‍ർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്ന് അദ്ദേഹം കുറിച്ചു. മമ്മൂട്ടിയുടെ ആശംസ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തു.

മഹാനടന്‍റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഫാൻസ് പങ്കുവച്ച വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ർ, മറ്റ് സുഹ‍ൃത്തുക്കൾ എന്നിവ‍ർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയിൽ കാണുന്നത്.

Leave A Reply