‘ക്യാച്ച് ദ് റെയിന്‍’ പദ്ധതി അവലോകന യോഗം ചേര്‍ന്നു

പാലക്കാട്: ജലശക്തി അഭിയാന്റെ നേതൃത്വത്തില് നടപ്പാക്കുന്ന ‘ക്യാച്ച് ദ് റെയിന്‘ പദ്ധതിയുടെ ഭാഗമായി ജില്ലയില് നടപ്പാക്കുന്ന ജലസംരക്ഷണ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് എ.ഡി.എം. കെ. മണികണ്ഠന്റെ നേതൃത്വത്തില് ചേര്ന്നു.
ജില്ലയിലെ വിവിധ വകുപ്പുകള് നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് യോഗത്തില് വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി പൂര്ത്തിയാക്കേണ്ട നടപടികള് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്പ്പിക്കാന് യോഗത്തില് തീരുമാനമായി. ബ്ലോക്ക് തലത്തില് ബ്ലോക്ക് കോ-ഓര്ഡിനേറ്ററെ നിയോഗിക്കും.
പദ്ധതി സംബന്ധിച്ച് ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില് നിന്നുള്ള 25 പേരടങ്ങുന്ന ടീമിന് പരിശീലനം നല്കും. ജലശക്തി അഭിയാന്റെ പോര്ട്ടല് പ്രശ്നങ്ങള് പരിഹരിച്ച് നല്കുമെന്നും യോഗത്തില് എ.ഡി.എം അറിയിച്ചു. ‘ക്യാച്ച് ദ് റെയിന്‘ പദ്ധതിയുടെ ഭാഗമായി ബന്ധപ്പട്ട ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തി ജൂണ് ആദ്യവാരം യോഗം ചേരുന്നതിനും തീരുമാനമായി.
കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന യോഗത്തില് എ.ഡി.എം. കെ മണികണ്ഠന്, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര് സുമ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര് യോഗത്തില് പങ്കെടുത്തു.
Leave A Reply