നാടുവിട്ട വിദ്യാർത്ഥിനിയെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകിയ വിദ്യാർത്ഥിനി നാടു വിട്ടു. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്ന് വിദ്യാർത്ഥിനിയെ കണ്ടെത്തി.

പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർത്ഥിനിയുടെ പരാതി. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത് . മാർച്ചിൽ പരാതി നൽകി.  പൊലീസ് കേസെടുത്തെങ്കിലും ഹൈക്കോടതി പരിശീലകന് മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റുണ്ടായില്ല. ആഭ്യന്തര പരാതി പരിഹാര സമിതിയും പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലായിരുന്നു.

ഇതേ തുടർന്ന്  കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പെൺകുട്ടിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി നൽകിയ ശേഷവും പീഡനം തുടർന്നതാണ് നാടുവിടാൻ കാരണമെന്നും ബന്ധുക്കൾ പറയുന്നു. മേൽനടപടികൾ പൂർത്തിയാക്കി മജിസ്ട്രേറേറിന് മുന്ന്ൽ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടും.

Leave A Reply