ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രണ്ട് വിക്കറ്റ്; യൂസ്വേന്ദ്ര ചാഹലിന് റെക്കോര്‍ഡ്, ഇമ്രാന് താഹിറിനെ മറികടന്നു
മുംബൈ: രാജസ്ഥാന് റോയല്‍സിന്റെ നിര്‍ണായക താരമാണ് യൂസ്വേന്ദ്ര ചാഹല്‍ . പലപ്പോഴും ആര് അശ്വിന്- ചാഹല്‍ കൂട്ടുകെട്ടാണ് എതിരാളികളെ നിയന്ത്രിച്ചുനിര്‍ത്തുന്നത്. രാജസ്ഥാന്റെ വിജയങ്ങളില്‍ ഇരുവരുടേയും പ്രകടനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ചാഹലാണ് ഒന്നാമന്. 14 മത്സരങ്ങളില്‍ 26 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ചെന്നൈക്കെതിരെ നേടിയ രണ്ട് വിക്കറ്റാണ് താരത്തെ 26ലെത്തിച്ചത്.
ഇതോടെ ഒരു റെക്കോര്‍ഡും ചാഹലിന്റെ പേരിലായി. ഐ പി എല്ലിലെ ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറെന്ന റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് ചാഹല്‍. 2019ല്‍ 26 വിക്കറ്റ് വീഴ്ത്തിയ ഇമ്രാന് താഹിറിന്റെ റെക്കോര്‍ഡിന് ഒപ്പമാണ് ചഹല്‍ എത്തിയത്. രാജസ്ഥാന് റോയല്‍സ് രണ്ടാം സ്ഥാനക്കാരായ പ്ലേ ഓഫിന് യോഗ്യത നേടിയതോടെ ഈ സീസണില്‍ തന്നെ ഇമ്രാന് താഹിറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ചഹലിന് കഴിയും. 24 വിക്കറ്റ് വീഴ്ത്തിയ ഹര്ഭജന് സിംഗ് (2013), സുനില്‍ നരൈന് (2012), വാനിന്ദു ഹസരംഗ (2022) എന്നിവര്‍ പിന്നിലാണ്. 2015ല്‍ ചഹല്‍ 23 വിക്കറ്റ് നേടിയിരുന്നു.