ജലീബില്‍ രരണ്ട് മണിക്കൂറിനുള്ളില്‍ 1020 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തg

കുവൈത്ത് സിറ്റി: ജലീബില്‍ രണ്ട് മണിക്കൂറിനുള്ളില്‍ 1020 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ജലീബ് അല്‍ ശുയൂഖില്‍ പരിശോധന കാമ്ബയിന്‍ നടത്തി.

ഇഖാമയില്ലാത്ത 10 വിദേശികളെ അറസ്റ്റ് ചെയ്തതായും സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് കാലഹരണപ്പെടല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം, കാറിന്റെ വിന്‍ഡോ ടിന്റിങ്, അനാവശ്യമായി ഹോണ്‍ മുഴക്കുക, വാഹനത്തിന്റെ രൂപം മാറ്റുക, വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ വാട്സ്‌ആപ് വഴി ഗതാഗത വകുപ്പിനെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. നിയമലംഘനത്തിന്റെ ഫോട്ടോ എടുത്ത് അയച്ചാല്‍ അയക്കുന്നവരുടെ സ്വകാര്യത സംരക്ഷിച്ചുതന്നെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave A Reply