പ്രവാസി യുവാവ് മരിച്ച സംഭവം: അ‍ഞ്ച് പേർ കസ്റ്റഡിയിൽ

മലപ്പുറം : അജ്ഞാതർ പെരിന്തൽമണ്ണ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ദുരൂഹ സാഹചര്യത്തിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ച സംഭവത്തിൽ പോലീസ് അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തു. മരിച്ചത് അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ്.കുറ്റകൃത്യത്തിൽ ഇവരിൽ മൂന്നുപേർ നേരിട്ട് പങ്കെടുത്തവരാണ്.

ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എന്നാൽ അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് യഹിയയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്നും എത്തിയ ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്വർണ്ണ കടത്തു സംഘമാണ് ആക്രമിച്ചു ആശുപത്രിയിൽ എത്തിച്ചതിനു പിന്നിൽ എന്നാണ് സൂചന. ഇയാൾ കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നാണ് എത്തിയത്.

ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിൽ എത്തിയത് ഈ മാസം 15നാണ്. ബന്ധുക്കളെ സുഹൃത്തുക്കൾക്ക് ഒപ്പം വീട്ടിൽ എത്താം എന്ന് അറിയിച്ചിരുന്നു. എന്നാൽ ബന്ധുക്കൾ ജലീലിനെ കാണാതായതോടെ പോലീസിൽ പരാതി നൽകി. ജലീൽ തൊട്ടുപിന്നാലെ വീട്ടിലേക്ക് വിളിച്ചു. പരാതി പിൻവലിപ്പിച്ചു. വീട്ടിൽ അടുത്ത ദിവസം എത്താം എന്നും പറഞ്ഞു.

Leave A Reply