തെക്കേക്കരയിൽ ഗ്രനേഡ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

തെക്കേക്കരയിൽ ഗ്രനേഡ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. കുറത്തികാട് സിഐ നിസാമിന്റെ മേൽനോട്ടത്തിൽ എസ്‌ഐ സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.

തെക്കേക്കര പഞ്ചായത്ത് ഓഫീസ് വാർഡിൽ മുക്കുടക്ക പാലത്തിന് സമീപത്ത് ടിഎ കനാലിൽനിന്നാണ് ഗ്രനേഡ് ലഭിച്ചത്. കേരളത്തിലെ ഏതെങ്കിലും മിലിട്ടറി പാരാമിലിട്ടറി പൊലീസ് ക്യാമ്പുകളിൽനിന്ന്‌ ഗ്രനേഡ് നഷ്‌ടപ്പെട്ടിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന് ഡിവൈഎസ്‌പി ഡോ. ആർ ജോസ് പറഞ്ഞു.

Leave A Reply